ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ; പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി


കൊയിലാണ്ടി :- റെയിൽവേയിൽ പുതുതായി നടപ്പാക്കുന്ന ജൻ വിശ്വാസ് 2026 ആക്ട് പ്രകാരം ടിക്കറ്റില്ലാത്ത യാത്രയ്ക്ക് മിനിമം പിഴ 250 രൂപയിൽ നിന്ന് 500 രൂപ ആയി വർധിപ്പിച്ചു. തീവണ്ടി യാത്രയ്ക്കിടെ ടിക്കറ്റ് ഇല്ലാതെ പിടികൂടിയാൽ ലാസ്റ്റ് ടിക്കറ്റ് ചെക്കിങ് പോയിന്റ് മുതലുള്ള തുകയും അതോടൊപ്പം 500 രൂപ പിഴയും എവിടെക്കാണോ പോകേണ്ടത് അവിടെ വരെയുള്ള ടിക്കറ്റ്  നിരക്കും ഈടാക്കും.

അതിന് വിസ്സമ്മതിച്ചാൽ കോടതിക്ക് ആറുമാസം വരെ തടവും അല്ലെങ്കിൽ മേൽപ്പറഞ്ഞ പിഴയും തടവും രണ്ടും കൂടി വിധിക്കാവുന്നതാണ്. ജൂലായ് ഒന്നു മുതൽ ഇത് പ്രാബല്യത്തിൽവരും. ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തി പിഴചുമത്താൻ പരിശോധകർക്കും സ്ക്വാഡിനും റെയിൽവേ പുതിയ ടാർജറ്റ് നൽകിയിട്ടുണ്ട്. ടിക്കറ്റില്ലാത്തവരെ കണ്ടെത്തി പിഴയീടാക്കി വരുമാനം കൂട്ടാനാണ് നിർദേശം. കോച്ച് മാറിക്കയറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കുപോലും പിഴ ചുമത്തും.

Previous Post Next Post