കൊളച്ചേരിപറമ്പ് : കൊളച്ചേരി പറമ്പിൽ പ്രവർത്തിക്കുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ അധ്യക്ഷനായിരുന്നു. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യ ബുക്ക് - അമേരിക്ക ബുക്ക് ഓഫ് ജേതാവ് അനാജ് കെ വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ഒ ദിനേശൻ വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് സമ്മാനിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ, അസി. സെക്രട്ടറി ഇ ജനേഷ്, ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ കെ പി പ്രസീത ടീച്ചർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി വി സ്വാഗതവും, സി ഡി എസ് ചെയർപേഴ്സൺറിജിന നന്ദിയും പറഞ്ഞു.

