ചേലേരി :- കൂടാളി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപകൻ ശ്രീ മനോജ് മാസ്റ്റർക്കു ചേലേരി സാന്ദീപനി ധർമ്മപഠന വിദ്യാലയം ആദരവ് നൽകി.
ചടങ്ങിൽ സാന്ദീപനി വിദ്യാലയത്തിന്റെ ചെയർമാൻ ശ്രീ സുധാകരൻ ചന്ദ്രോത്തുക്കണ്ടി മടപ്പുരയുടെ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി ശ്രീ കുട്ടികൃഷ്ണൻ വൈസ് പ്രസിഡന്റ് ശ്രീ വിനോദ് കൂടാളി സ്കൂൾ അധ്യാപകൻ ശ്രീ സിദ്ധാർഥ് മാസ്റ്റർ എന്നിവർ സംസാരിച്ചു അമ്പതോളം പേർ പങ്കെടുത്തു.

