സംഘമിത്ര കലാസാംസ്‌കാരിക കേന്ദ്രം കമ്പിൽ, വായനശാല & ഗ്രന്ഥാലയം SSLC , +2 പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

 

കമ്പിൽ:-സംഘമിത്ര കലാസാംസ്‌കാരിക കേന്ദ്രം കമ്പിൽ, വായനശാല & ഗ്രന്ഥാലയം SSLC , +2 പരീക്ഷയിൽ Full A+ നേടിയ കൊളച്ചേരി പഞ്ചായത്തിലെ വിദ്യാർഥികളെ അനുമോദിച്ചുഎടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു ഉദ്ഘാടനം ചെയ്തു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.

കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടിവി ഷമീമ മുഖ്യാതിഥിയായി.ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്കൂളിന് അനുമോദനം നൽകി.കെ. രാമകൃഷ്ണൻ മാസ്റ്റർ,  കമ്പിൽ ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. രാജേഷ് മാസ്റ്റർ,എം ദാമോദരൻ, എ. കൃഷ്ണൻ , പി. സന്തോഷ് പ്രസംഗിച്ചു.എം.പി രാമകൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു



Previous Post Next Post