കൊട്ടിയൂരിൽ ഇന്ന് തിരുവോണം ആരാധന


കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ആരാധനാ സദ്യയും പൊന്നിൻ ശീവേലിയും നടക്കും. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. തിരുവോണം ആരാധനാദിവസം മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. 

സന്ധ്യയ്ക്ക് നടക്കുന്ന ആരാധനാപൂജയിലാണ് പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്യുക. തിരുവോണം നാൾ മുതൽ മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കും. പ്രധാന ചടങ്ങായ ഇള നീർവെപ്പ് ഞായറാഴ്ച നടക്കും. തിങ്കളാഴ്ച ഇളന്നീരാട്ടവും രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും നടക്കും. ഭക്തരുടെ എണ്ണം ദിവസവും വർധിച്ചുവരികയാണ്. വ്യാഴാഴ്ചയും പതിനായിരങ്ങളാണ് ദർശനത്തിനായെത്തിയത്.

Previous Post Next Post