ചേലേരി :- ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന തിബ്‌യാൻ പ്രീസ്കൂൾ, തിബിഷോർ മിനി സ്കൂൾ ഇഖ്റഅ് പഠനാരംഭം സംഘടിപ്പിച്ചു. ചേലേരി വാദി രിഫാഈ എഡ്യുക്കേണൽ സെന്റർ നടന്ന പ്രവേശനോത്സവം തിബ്‌യാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പി.മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി സഖാഫി വിദ്യാർഥികൾക്ക് ആദ്യാക്ഷരം കുറിച്ചു. വാദി രിഫാഈ UAE കമ്മിറ്റി ഫാറൂഖ് മാണിയൂർ, അബ്ദുറഹ്‌മാൻ ഫാളിൽ മിസ്ബാഹി വെളുത്ത പൊയ, മുഹമ്മദ് സൽമാൻ അദനി വെന്നിയൂർ, മുഹമ്മദ് സിനാൻ അദനി കൊയ്യം എന്നിവർ സംസാരിച്ചു. പി.മുഹമ്മദ് ഹാജി, എം.അബൂബക്കർ ഹാജി, എം മുസ്തഫ ഹാജി, എം അബ്ദുൽ ഖാദർ, വി പി അബ്ദുള്ള ഹാജി, പി മുസ്തഫ ഹാജി, സി.എം യൂസഫ് മാലോട്ട്, എന്നിവർ പങ്കെടുത്തു. പി.ടി മൊയ്ദു ഹിഷാമി സ്വാഗതവും അശറഫ് ചേലേരി നന്ദിയും പറഞ്ഞു.
