മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ LSS, USS, SSLC, +2 വിജയികളെ അനുമോദിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.സൗമിനി ടീച്ചർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.
ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ, ശ്രീനന്ദ പി.വി, ഹർഷ, ദേവിക സുനിൽ, സുചീന്ദ്ര എന്നിവർ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി.ഷനിമ നന്ദിയും പറഞ്ഞു.

