കുറ്റ്യാട്ടൂർ :- പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കുറ്റ്യാട്ടൂർ മാവിൻതൈ നട്ട് പരിപാലിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള തൈകളുടെ വിതരണോദ്ഘാടനം നടന്നു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. 2027 ജൂൺ 5 ന് ഒരു വർഷത്തെ പരിപാലനം വിലയിരുത്തി സമ്മാനം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പറഞ്ഞു.
