കണ്ണാടിപ്പറമ്പ് :- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്.കെ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സന്ദേശങ്ങൾ നൽകി.
പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം, 'മരം ഒരു വരം' എന്ന വിഷയത്തെ ആസ്പദമാക്കിയ സ്കിറ്റ്, തണൽമരം നടൽ, പ്രകൃതി നടത്തം, വൃക്ഷത്തെ കൈമാറൽ (തൈ വിതരണം) പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
