ചേലേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡൻ്റ് പി.കെ രഘുനാഥൻ വൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബേങ്ക് വൈസ് പ്രസിഡണ്ട് സി.എച്ച് ഹിലർ പരിസ്ഥിതിദിന സന്ദേശം നൽകി.
ബേങ്ക് സെക്രട്ടറി കെ.പി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.സി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജീവനക്കാരായ രജീഷ്.എം, സിദ്ദീഖ് അബൂബക്കർ, സംഗീത് ഭാസ്കർ, രാജേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
