മയ്യിൽ :- പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം ഔഷധസസ്യ പ്രദർശനവും വിതരണവും സംഘടിപ്പിച്ചു. മുതിർന്ന വായനശാലാ പ്രവർത്തകൻ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.വി ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി ശുചീകരണം, പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. താലൂക്ക് കൗൺസിലർ ടി.എൻ ശ്രീജ, വനിതാവേദി പ്രവർത്തക കെ.വി ഗീത എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും വി.വി അജീന്ദ്രൻ നന്ദിയും പറഞ്ഞു.
