കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ സന്ദർശനം നടത്തി ജില്ലാ കളക്ടർ പി.വിഷ്ണുരാജ് വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനവും ഏകോപനവും വിലയിരുത്തി. ഉത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ അദ്ദേഹം നേരിട്ട് അവലോകനം ചെയ്തു. പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ദേവസ്വം, റവന്യൂ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.
അക്കരെ അമ്പലത്തിലേക്ക് പ്രവേശിക്കുന്ന വിവിധ വഴികളിലും സമാന്തര പാതയിലും ഉൾപ്പെടെ കളക്ടർ സന്ദർശനം നടത്തി. ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുൽ കെ, എഞ്ചിനീയർ മനോജ് സി ജെ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ബൈജു എൻ കെ, മാനേജർ പവിത്രൻ കെ, റവന്യൂ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ പ്രമോദ് ആർപി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
