തിരുവനന്തപുരം :- സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. എലിപ്പിനിക്കും ഡെങ്കിപ്പനിക്കും പുറമെ ഷിഗെല്ല വ്യാപനവും ആശങ്കയായി തുടരുകയാണ്. ഇന്നലെ മാത്രം 159 പേർക്ക് ഡെങ്കിപ്പനിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പകർച്ച വ്യാധി പ്രതിരോധത്തിന് കർക്കശ നടപടികൾ തുടരുകയാണ് സർക്കാർ. പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ അടുത്ത മൂന്ന് മാസം സംസ്ഥാന വ്യാപകമായി കൊതുക് നശീകരണവും മാലിന്യ നിർമാർജനവും അടക്കം കാര്യക്ഷമമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026 ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വർദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി എന്നിവ 2026 ൽ മുൻ വർഷങ്ങളേക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്‌ത് 2017 ലാണ്. അന്ന് 88322 കേസുകൾ റിപ്പോർട്ട് ചെയ്തു 273 പേർ മരണമടഞ്ഞു. എലിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2024ൽ ആണ്. അന്ന് 5980 കേസുകൾ റിപ്പോർട്ട് ചെയ്തു 394 പേർ മരണമടഞ്ഞു. മഞ്ഞപ്പിത്തം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2025 ലാണ്. അന്ന് 31650 കേസുകൾ റിപ്പോർട്ട് ചെയ്തു 83 പേർ മരണമടഞ്ഞു. മലമ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2016ൽ ആണ്. അന്ന് 1547 കേസുകൾ റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ഏറ്റവും കൂടുതൽ ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ൽ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേർ മരിച്ചു. വിശദാംശങ്ങൾ ചുവടെ:
ഡെങ്കിപ്പനി
2016 മുതലുള്ള 10 വർഷങ്ങളിൽ ഡെങ്കിപ്പനി (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് 2017ൽ ആണ്. അന്ന് 88322 കേസുകൾ റിപ്പോർട്ട് ചെയ്തു 273 പേർ മരണമടഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തെ (2022-2026) ജനുവരി മുതൽ ജൂൺ 23 വരെയുള്ള കാലയളവിലെ ഡെങ്കിപ്പനി ബാധിച്ചവരുടെയും മരണമടഞ്ഞവരുടെയും കണക്കു താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിക്കുകയും മരണമടയുകയും ചെയ്തത് 2024ൽ ആണ്. 2024ൽ സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ 25752 കേസുകളും 68 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. 20258 19885 (27), 2026 15882 (35), 2023 11570 (34), 2022 5213 (21) എന്നിങ്ങനെയാണ് രോഗബാധയും * (മരണവും) റിപ്പോർട്ട് ചെയ്തത്.
എലിപ്പനി
2016 മുതലുള്ള 10 വർഷങ്ങളിൽ എലിപ്പനി (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത് 2024ൽ ആണ്. അന്ന് 5980 കേസുകൾ റിപ്പോർട്ട് ചെയ്തു 394 പേർ മരണമടഞ്ഞു. ജൂൺ 23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ എലിപ്പനി ബാധിക്കുകയും മരണമടയുകയും ചെയ്തതും 2024ൽ ആണ്. 1962 20 പേർക്കാണ് എലിപ്പനി ബാധിച്ചത് 122 പേർ മരണമടഞ്ഞു. 2025ൽ 1790 (108), 2022ൽ 1752 (21) 20268 1531(56), 2023 6 1350 (69), എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോർട്ട് ചെയ്തത്.
ഹെപ്പറ്റൈറ്റിസ് എ ( മഞ്ഞപ്പിത്തം)
2016 മുതലുള്ള 10 വർഷങ്ങളിൽ മഞ്ഞപ്പിത്തം (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് 2025ൽ ആണ്. അന്ന് 31650 കേസുകൾ റിപ്പോർട്ട് ചെയ്തു 83 പേർ മരണമടഞ്ഞു. ജൂൺ * 23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം ബാധിക്കുകയും മരണമടയുകയും ചെയ്തത് 2025ൽ ആണ്. 15583 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2025ൽ 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024 ൽ 11033(43), 20268 9436 (36), 2023 763(2), 20228 289(1) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോർട്ട് ചെയ്തത്.
മലേറിയ
2016 മുതലുള്ള 10 വർഷങ്ങളിൽ മലമ്പനിഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് 2016 ൽ ആണ്. അന്ന് 1574 കേസുകൾ റിപ്പോർട്ട് ചെയ്‌തു മരണം ഏറ്റവും കൂടുതൽ 2023 ൽ ആയിരുന്നു; 7 പേർ മരണമടഞ്ഞു. ജൂൺ 23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മലമ്പനി ബാധിച്ചത് 2025 ൽ ആണ്. 414 (2 മരണം) മരണം ഏറ്റവും കൂടുതൽ (4) 20248 ㎡ 2026 383 (3), 2024 282 (4), 202308 149 (0), 2022 144 (0) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോർട്ട് ചെയ്തത്.
ഷിഗല്ല
ഏറ്റവും കൂടുതൽ ഷിഗെല്ല ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ൽ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേർ മരിച്ചു. 2025 ൽ 65, 2024ൽ 60, 2023ൽ 48, 2022ൽ 53 എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
