പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പള്ളിയുടെ നടപ്പാതയിൽ കവുങ്ങിൻ തൈകൾ നട്ടു. മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി നിർവഹിച്ചു. എ.പി ഹംസ, കെ.പി മഹമൂദ്, മുസ്തഫ മൗലവി, ദർസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.