മലപ്പട്ടം:- കാപ്പാട്ട്കുന്ന്-വെണ്ണകുന്ന് ചൂളിയാട് റോഡ് ഉപരിതല പ്രവർത്തനം പൂർത്തിയാക്കി മെറ്റൽ ചെയ്ത് വാഹനഗതഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പാട്ട്കുന്ന് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ആദംകുട്ടി, ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎക്ക് നിവേദനം നൽകി.
ഘട്ടംഘട്ടമായി പണി നടന്നുകൊണ്ടിരുന്ന പ്രസ്തുത റോഡ് ഫണ്ടിന്റെ അപര്യാപ്തത മൂലം പണിപൂർത്തിയാക്കാൻ സാധിക്കാത്തെ പാതിവഴിയിൽ ഉപേക്ഷിച്ച മട്ടിലാണ് ഇപ്പോൾ ഉള്ളത്. പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഏറ്റവും എളുപ്പവും ഏറെ പ്രയോജനപ്രദവുമായ ഏക ഗതാഗത മാർഗ്ഗമാണ് ഈ റോഡ്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രസ്തുത റോഡിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മലപ്പട്ടം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി പി മുഹമ്മദ്, ജനറൽ സെക്രട്ടറി കെ കെ സഈദ്, കാപ്പാട്ട് കുന്ന് ശാഖ മുസ്ലിം ലീഗ് ട്രഷറർ എം പി അബ്ദുൽ കരീം, സി പി മൊയ്തീൻ, കെ ശാദുലി, കെ പി ഹംസ എന്നിവർ പങ്കെടുത്തു.
