തൈലവളപ്പ് :- മയ്യിൽ പഞ്ചായത്തിലെ തൈലവളപ്പ് പ്രദേശത്തെ റോഡ് വികസനം, കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ്, ഹൈമാക്സ് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ തൈലവളപ്പ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിവേദനം പാലത്തുങ്കര വാർഡ് മെമ്പർ പി.പി നബീസയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നൽകി.
മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.കെ കുഞ്ഞഹമ്മദ് കുട്ടി, തളിപ്പറമ്പ് മണ്ഡലം പ്രവാസി ലീഗ് പ്രിസിഡണ്ട് ടിവി അബ്ദുൽ ഗഫൂർ, മലപ്പട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രിസിഡണ്ട് മുഹമ്മദ് ചൂളിയാട്, ശാഖാ ലീഗ് നേതാക്കളായ കെ.കെ അശ്രഫ്, കെ.മൂസ തുടങ്ങിയവർ പങ്കെടുത്തു.
