'നവകേരള സ്വപ്‌നം കയ്യൊഴിഞ്ഞു, കാർഷിക മേഖലയിൽ ആശ്വാസനടപടിയില്ല' ; UDF സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


തിരുവനന്തപുരം :- യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രം. 2000 കോടിയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി വിജയൻ പറഞ്ഞു.

സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങലാണ് കണ്ടത്. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബജറ്റ് വിഹിതം പല കാര്യങ്ങളിലും വെട്ടികുറച്ചു. കാർഷിക മേഖലയിൽ ആശ്വാസനടപടിയില്ല. കേന്ദ്രനയ നിലപാടുകൾകാരണം സംസ്ഥാനത്തിന് ഉണ്ടാകുന്നധന നഷ്ടം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ രാഷ്ട്രീയം ഉണ്ട്. മുൻകൂർ ജാമ്യം എടുക്കലായിരുന്നു ധവളപത്രം. നവകേരള സ്വപ്‌നം കയ്യൊഴിഞ്ഞു. ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല. എൽഡിഎഫ് ബജറ്റിലെ പലതും ആവർത്തിച്ചു. മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

Previous Post Next Post