കണ്ണൂരിൽ നിന്ന് കുവൈത്ത്, റിയാദ് സർവീസ് പുനരാരംഭിക്കുന്നു


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത്, റിയാദ് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ‌്പ്രസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 3 മുതൽ ആഴ്‌ചയിൽ 3 ദിവസമാണ് സർവീസ്. റിയാദ് സെക്‌ടറിൽ ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാ ദിൽ എത്തും. 

തിരിച്ച് പ്രാദേശിക സമയം 5.35 ന് റിയാദിൽ നിന്ന് പുറപ്പെട്ട് രാത്രി 1.35 ന് കണ്ണൂരിലെത്തിച്ചേരും. ഇതേദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് 3.25 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 6 മണിക്ക് കുവൈത്തിൽ എത്തും. തിരിച്ച് 7 മണിക്ക് കുവൈത്തിൽ നിന്ന് പുറപ്പെട്ട് 2.40 ന് കണ്ണൂരിൽ എത്തിച്ചേരും.

Previous Post Next Post