NEET പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കായി മൂന്ന് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും


പയ്യന്നൂർ :- നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി റെയിൽവേ മലബാറിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ ഓടിക്കും. ഞായറാഴ്ച രണ്ട് മെമു വണ്ടികളും ഒരു പാസഞ്ചർ വണ്ടിയുമാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ഓടിക്കുന്നത്. റെയിൽവേ കൗണ്ടറുകൾ, എ.ടി.വി.എം മെഷീൻ, റെയിൽ വൺ ആപ്പ് എന്നിവയിലൂടെ ടിക്കറ്റെടുക്കാം. 

ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5.20 വരെയാണ് നീറ്റ് പരീക്ഷാസമയം. വൈകുന്നേരം 5.56 ന് കാസർഗോട്ടെത്തുന്ന മംഗളൂരു-കണ്ണൂർ പാസഞ്ചറിനെ (56704) ആശ്രയിക്കാം.

പാലക്കാട്-കാസർഗോഡ് അൺ റിസർവ്ഡ് മെമു (06131) ഞായറാഴ്ച രാവിലെ 5.50 ന് പാലക്കാട്ടു നിന്ന് പുറപ്പെടും. 11.30 ന് കാസർകോട്ടെത്തും.

സ്റ്റോപ്പുകൾ : ഒറ്റപ്പാലം-6.15, ഷൊർണൂർ-6.35, പട്ടാമ്പി-6.54, കുറ്റിപ്പുറം-7.13, തിരൂർ-7.27, പരപ്പനങ്ങാടി-7.41, കോഴിക്കോട്-8.19, കൊയിലാണ്ടി-8.37, വടകര-8.54, തലശ്ശേരി-9.17, കണ്ണൂർ-9.55, പഴയങ്ങാടി-10.17, പയ്യന്നൂർ-10.28, ചെറുവത്തൂർ-10.44, കാഞ്ഞങ്ങാട്-10.59, കാസർകോട്-11.30).

കണ്ണൂർ-തൃശ്ശൂർ അൺ റിസർവ്ഡ് മെമു സ്പെഷ്യൽ (06132) ഞായറാഴ്ച വൈകിട്ട് 6.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെടും. രാത്രി 11.45-ന് തൃശ്ശൂരിലെത്തും 

മറ്റ് സ്റ്റോപ്പുകൾ : തലശ്ശേരി-6.37, വടകര-658, കോഴിക്കോട്-7.45, ഫാറൂഖ്- 8.04, പരപ്പനങ്ങാടി-8.21, താനൂർ-8.30, തിരൂർ-8.39, കുറ്റിപ്പുറം-8.53, പട്ടാമ്പി-9.14, ഷൊർണൂർ-10.10, വടക്കാഞ്ചേരി-11.18, മുളംകുന്നത്തു കാവ്-11.29, തൃശ്ശൂർ-11.45) 

കണ്ണൂർ-കോഴിക്കോട് അൺ റിസർവ്ഡ് പാസഞ്ചർ സ്പെഷ്യൽ (06133) ഞായറാഴ്ച രാത്രി 8.30-ന് കണ്ണൂരിൽനിന്ന് പുറപ്പെടും. കോഴിക്കോട്ട് 10.20-ന് എത്തും.

Previous Post Next Post