ബെംഗളൂരു :- യാത്രാത്തിരക്ക് പരിഗണിച്ച് മൈസൂരു, ബെംഗളൂരു മലയാളികൾക്ക് പ്രയോജനമാകുന്ന വിധത്തിൽ കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ തീവണ്ടികൂടി പ്രഖ്യാപിച്ചു. മൈസൂരുവിൽ നിന്ന് ബെംഗളൂരുവഴി കണ്ണൂരിലേക്കാണ് ഈ സർവീസുകൾ. ഇതിൽ ആദ്യ സർവീസ് തിരുവോണത്തിനുമുൻപും രണ്ടാമത്തെ സർവീസ് തിരുവോണത്തിന് ശേഷവുമാണ്.
മൈസൂരു-ബെംഗളൂരു-കണ്ണൂർ പ്രത്യേക തീവണ്ടി (06227) പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് പോകേണ്ടവർക്കും പ്രയോജനകരമാണ്. മൈസൂരു-കണ്ണൂർ തീവണ്ടി ഉത്രാടദിനമായ ഓഗസ്റ്റ് 25-ന് രാത്രി 10.30-ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് അർധരാത്രിക്കു ശേഷം 1.10-ന് ബെംഗളൂരു കെ.എസ്.ആറിലും 1.38-ന് കെ.ആർ പുരത്തും 2.28-ന് ബെംഗാർപ്പേട്ടും എത്തി 26-ന് ഉച്ചയ്ക്കുശേഷം രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂർ-ബെംഗളൂരു മടക്കതീവണ്ടി (06228) ഓഗസ്റ്റ് 26-ന് വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.35-ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും
