എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഉന്നതവിജയികൾക്കുള്ള അനുമോദനം 'സ്നേഹാദരം സമുജ്ജ്വലം' ജൂലൈ 25 ന്


എടക്കാട് :-  വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കാൻ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനം 'സ്നേഹാദരം സമുജ്ജ്വലം' ജൂലൈ 25 ശനിയാഴ്ച ഉച്ചയ്ക്ക് 2  മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

 SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെയും ബ്ലോക്ക് പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളുകളെയും ചടങ്ങിൽ അനുമോദിക്കും. അഡ്വ. ടി.ഒ. മോഹനൻ MLA ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു അദ്ധ്യക്ഷത വഹിക്കും. ണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയാകും.

Previous Post Next Post