കമ്പിൽ:- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചെറുക്കുന്ന് വാർഡിൽ ബാലസഭ രൂപീകരിച്ചു ബാലസഭ രൂപീകരണ പരിപാടി ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ശ്രീ വത്സൻ കെ നിർവഹിച്ചു
പരിപാടിയിൽ ബാലസഭാ ആർ പി രേഷ്മ സിഡിഎസ് മെമ്പർമാരായ സീത, വിജിമോൾ എഡിഎസ് മെമ്പർമാരായ ശ്രീജ എം കെ ,ഷൈമ എംടി വിങ്സ് കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
അറോറ ക്ലബ് എന്ന് പേരിട്ട ബാലസഭയുടെ ഭാരവാഹികളായി പ്രസിഡന്റ് നാജിയ എം സെക്രട്ടറി സുഹാദ സുബൈർ വൈസ് പ്രസിഡന്റ് നസ്ലിൻ ജോയിൻ സെക്രട്ടറി റുഷ്ദ സി പി എന്നീ കുട്ടികളെ തിരഞ്ഞെടുത്തു വിങ്സ് കുടുംബശ്രീ അംഗം റാസിന നന്ദി പറഞ്ഞു
