കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. 

ദേശീയ മന്ദിരം വായനശാല ഹാളിൽ നടന്ന ചടങ്ങിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് മോഹനാംഗൻ എം.പി, കെ.പ്രശാന്ത് മാസ്റ്റർ, ഇന്ദിര.കെ, ടി.കെ നാരായണൻ, ഇ.പി ശ്രീധരൻ, ഖൈറുന്നിസ.പി, ശൈലജ എ.വി, ധനേഷ് സി.വി, മുഹമ്മദ്‌ സലീം, രവീന്ദ്രൻ.പി, ഷിജു കല്ലേൻ, ഷമേജ്.വി, അബ്ദുൽ മജീദ് കെ.സി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post