കണ്ണൂരിൽ വന്ദേഭാരത് എക്സ‌്പ്രസ് ട്രെയിനിന് നേരെ കല്ലേറ്
കണ്ണൂർ :- വന്ദേഭാരത് എക്സ‌്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. കാസർഗോഡ് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിൻ ഇന്നലെ വൈകുന്നേരം കണ്ണൂർ സ്‌റ്റേഷൻ വിട്ടയുടനെയാണ് കല്ലേറുണ്ടായത്. സി- 14 കോച്ചിൻ്റെ 20-ാമത് ഗ്ലാസ് പൊട്ടിച്ചിതറി. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ആർപിഎഫ് പരിശോധന നടത്തി യാത്ര തുടർന്നു.
