തദ്ദേശ സ്‌ഥാപനങ്ങൾക്ക് സർക്കാർ 265 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം :- തദ്ദേശസ്ഥാപനങ്ങളുടെ പൊതു ആവശ്യ ഫണ്ടായി ബജറ്റിൽ വകയിരുത്തിയ 3,236 കോടി രൂപയിൽ 265 കോടി സർക്കാർ അനുവദിച്ചു. ആകെ തുക 12 തവണയായി കൈമാറണമെന്നാണ് ധനകാര്യ കമ്മിഷന്റെ നിർദേശം. ഈ മാസം കോർപറേഷനുകൾക്ക് 25.10 കോടി, മുനിസിപ്പാലിറ്റികൾക്ക് 35.41 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 8.81 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 12.53 കോടി, ഗ്രാമപഞ്ചായത്തുകൾക്ക് 183.67 കോടി എന്നിങ്ങനെയാണ് വിഹിതം ലഭിക്കുക.

Previous Post Next Post