തെരുവുനായ്ക്കളെ പാർപ്പിക്കാൻ തളിപ്പറമ്പ് നഗരസഭയിൽ ഷെൽറ്റർ സംവിധാനമൊരുങ്ങുന്നു


തളിപ്പറമ്പ് :- തെരുവുനായ്ക്കളെ പാർപ്പിക്കാൻ തളിപ്പറമ്പ് നഗരസഭയിൽ ഷെൽറ്റർ സംവിധാനമൊരുങ്ങുന്നു. സുപ്രീംകോടതി നിർദേശമനുസരിച്ച് സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരം സംവിധാനമൊരുങ്ങുന്നതെന്ന് നഗരസഭാധ്യക്ഷൻ പി.കെ സുബൈർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. കരിമ്പത്തുള്ള നഗരസഭയുടെ കെട്ടിടത്തിലാണ് താൽക്കാലിക സംവിധാനമൊരുക്കുക. നഗരസഭയുടെ താൽക്കാലിക ശുചീകരണ തൊഴിലാളികളിൽ 2 പേർക്ക് നേരത്തേ നായ്ക്കളെ പിടികൂടുന്നതിന് പരിശീലനം ലഭിച്ചിരുന്നു.

മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ നിർമിച്ചതും ഉപയോഗിക്കാതെ കിടക്കുന്നതുമായ 10 മിനി എംസിഎഫുകൾ നായ്ക്കളെ പാർപ്പിക്കാൻ ഉപയോഗിക്കും. തെരുവുനായ്ക്കൾ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നഗരസഭയുടെ ബിൽകലകർമാരെയും നിയോഗിക്കും. പിടികൂടുന്ന നായ്ക്കളെ പരിചരിക്കാൻ ജീവനക്കാരെ നിയോഗിക്കും. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും നൽനായ്ക്കളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ ബസ് സ്റ്റാൻഡ്, താലൂക്ക് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ പകലും രാത്രിയിലും സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നും നഗരസഭ അധ്യക്ഷൻ പറഞ്ഞു.

Previous Post Next Post