വയനാട് മണ്ണിടിച്ചിൽ ദുരന്തം ; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും


കൽപറ്റ :- കള്ളാടി തുരങ്കപാത നിർമ്മാണ ദുരന്തത്തിൽ കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം ഉണ്ടായി അഞ്ചാം ദിവസമായ ഇതുവരെ 7 പേരുടെ മരണം ആണ് സ്ഥിരീകരിച്ചത്. ദുരന്ത സ്ഥലത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ച് ആണ് ഇന്ന് കൂടുതൽ തെരച്ചിൽ നടക്കുക. സ്ഥലം സന്ദർശിക്കാൻ കൊങ്കൺ വിദഗ്‌ധ സംഘം ഇന്ന് എത്തിയേക്കും. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. അതെ സമയം സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് മാറ്റി പാർപ്പിച്ച 49 കുടുംബങ്ങളിലെ 132 പേർ ക്യാമ്പിൽ തുടരുകയാണ്.

Previous Post Next Post