വയനാട് ദുരന്തം ; തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കുന്നതിൽ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
വയനാട് :- കള്ളാടി തുരങ്കപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, പരിസ്ഥിതി * ഡയറക്ടറേറ്റ് എഞ്ചിനീയർ ഡോ. ജൂഡ്, എൻസിഇഎസ്‌എസ് പ്രതിനിധി എന്നിവരാന്ന് സമിതി അംഗങ്ങൾ. ഈ സമിതി സ്ഥലം സന്ദർരിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശച്ചു. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
