സൗജന്യമായി മത്സ്യം നൽകാത്തതിന് കച്ചവടക്കാരന് ക്രൂര മർദ്ദനം ; തീക്കട്ട ബൈജു അറസ്റ്റിൽ


ഫോർട്ട് കൊച്ചി :- ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാത്തതിന് കച്ചവടക്കാരന് ക്രൂര മർദ്ദനം. തുരുത്തി സ്വദേശി ഹനീഫ് എന്ന 66 കാരനാണ് മർദ്ദനമേറ്റത്. തീക്കട്ട സ്വദേശി ബൈജുവാണ് ആക്രമണം നടത്തിയത്. സൗജന്യമായി മത്സ്യം നൽകില്ലെന്ന് അറിയിച്ചതോടെ വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ഹനീഫിന്റെ പരാതിയിൽ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

മുമ്പ് നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയാണ് ബൈജു. ഇയാൾ എപ്പോഴും ഭീഷണിപ്പെടുത്തും.ചുമ്മാ കൊടുക്കാൻ പറ്റുവോ, പൈസയ്ക്ക് വാങ്ങുന്നതല്ലേ. അമ്മയെ വരെ അസഭ്യം പറഞ്ഞായിരുന്നു ആക്രമണം. പൊലീസുകാരുടെ മുന്നിൽ വച്ചാണ് അക്രമിയുടെ മദ്യപാനമെന്നും ഹനീഫ് വിശദമാക്കുന്നു. കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ബൈജുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മത്സ്യബന്ധന ബോട്ടിന്റെ മോട്ടർ നശിപ്പിച്ചതടക്കമുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്. തീക്കട്ട ബൈജു എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ കുറച്ച് കാലമായി ഒതുങ്ങിയിരിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.

Previous Post Next Post