കുറ്റ്യാട്ടൂരിൽ കർഷകന്റെ പൊടിക്കിഴങ്ങ് കൃഷി നശിപ്പിച്ചതായി പരാതി

 


​കുറ്റ്യാട്ടൂർ: -കുറ്റ്യാട്ടൂർ വടുവൻകുളം താനിച്ചേരി മൂലയിലെ ബാബു കണ്ടമ്പേത്തിന്റെ പൊടിക്കിഴങ്ങ് കൃഷി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. വീടിനോട് ചേർന്ന പത്ത് സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന, രണ്ട് മാസം പ്രായമായ ചെടികളാണ് പൂർണമായും നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

​കൃഷി നശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ് കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ. സുരേഷ് ബാബു സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പ്രാഥമിക കണക്കുകൾ പ്രകാരം അമ്പതിനായിരത്തിലേറെ രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായിരിക്കുന്നത്. സംഭവത്തിൽ കൃഷി നശിപ്പിച്ചതായി സംശയിക്കുന്ന രണ്ട് പേർക്കെതിരെ ബാബു കണ്ടമ്പേത്ത് മയ്യിൽ പൊലീസിൽ പരാതി നൽകി.

Previous Post Next Post