നീറ്റ് പരീക്ഷാ അട്ടിമറി: കേന്ദ്ര മന്ത്രി രാജിവെക്കണം; കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

 


​കമ്പിൽ:-നീറ്റ് പരീക്ഷ അട്ടിമറിച്ച് രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നതിന് ഒത്താശ ചെയ്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.

​സമാധാനപരമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നേരെ കേന്ദ്ര ഭരണകൂടം നടത്തിയ അതിക്രമങ്ങളിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

​മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ച പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, കെ.എസ്.എസ്.പി.എ. മണ്ഡലം പ്രസിഡണ്ട് സി. വിജയൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. ബാലസുബ്രഹ്മണ്യൻ, കൈപ്പിൽ അബ്ദുള്ള, എ.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി.

​മണ്ഡലം ഭാരവാഹികളായ കെ.പി. മുസ്തഫ, എം.ടി. അനിൽ, സി.കെ. സിദ്ധീഖ്, എം.പി. ചന്ദന, കെ. ബാബു, പി. ബിന്ദു, പി. വിദ്യ, പി.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി സംസാരിച്ചു.

Previous Post Next Post