മയ്യിൽ :- ബാലഗോകുലം മയ്യിലിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സെപ്റ്റംബർ 4 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി പതാക ദിനം ആഗസ്ത് 30 ഞായറാഴ്ച നടക്കും. സെപ്റ്റംബർ 4 ന് ഗോപൂജ, ഉറിയടി, കലാ-വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും.
വൈകുന്നേരം 3 മണിക്ക് അമൃത ടിവി ശ്രേഷ്ഠഭാരതം രാമായണം റിയാലിറ്റി ഷോ ഫെയിം ആദിദേവ് ഇ.എം ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വൈകുന്നേരം 3.30 ന് വർണ്ണശബളമായ ശോഭായാത്ര നടക്കും. എട്ടാംമൈൽ ശ്രീ സിദ്ധിവിനായക ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച് വാദ്യമേളം, ഗോപികാനൃത്തം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെ ഉണ്ണിക്കണ്ണന്മാർ അണിനിരക്കുന്ന ശോഭായാത്ര ചെക്യാട്ട് ശ്രീ വിഷ്ണുക്ഷേത്ര പരിസരത്ത് സമാപിക്കും.
