കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിലെ നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിലെ നവീകരിച്ച കിഡ്സ് പാർക്കിന്റെ ഉൽഘാടനം അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. ചടങ്ങിൽ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയും സ്കൂൾ ചെയർമാനുമായ കെഎൻ മുസ്തഫ അധ്യക്ഷത വഹിച്ചു. 

എ.ടി മുസ്തഫ ഹാജി, കെ.പി അബൂബക്കർ ഹാജി, പി.വി അബ്ദുല്ല മാസ്റ്റർ, മുഹമ്മദ് ദുബൈ, പി.പി ഖാലിദ് ഹാജി സി.പി മായിൻ മാസ്റ്റർ, എ.വി ഹുസൈൻ, ലത്തീഫ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ സി.സുഹൈൽ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കെ.സുനിത ടീച്ചർ, കെ.കെ മുഹമ്മദലി അബ്ദു പി.വി, ബി.യൂസുഫ് ഹാജി, പി ടി എ പ്രസിഡണ്ട് അഷ്റഫ് കടാങ്കോട്, മുഹമ്മദ് മാങ്കടവ് മാനേജർ പി.മുഹമ്മദ് കുഞ്ഞി, ആബിദ.കെ, സിന്ധു സി.കെ, റഹനാസ് എന്നിവർ പങ്കെടുത്തു.

Previous Post Next Post