നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പുഷ്പകൃഷി വികസന പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുധീഷ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ പാളത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരണം നടത്തി.

പ്രകാശൻ എന്ന കർഷകനാണ് 25 സെന്റ് സ്ഥലത്ത് ആയിരത്തിലധികം ചെണ്ടുമല്ലി തൈകൾ നട്ടുവളർത്തിയത്. ഓണക്കാലത്ത് പൂക്കൾ വിപണനം ചെയ്യുന്നതിലൂടെ കർഷകന് മികച്ച വരുമാനം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനകീയാസൂത്രണ പദ്ധതിയിലൂടെ പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനും ഓണക്കാലത്തെ പൂക്കളുടെ ആവശ്യകത നിറവേറ്റുന്നതിനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post