രാവിലെ വീട്ടുകാർ വിളിച്ചിട്ടും ഉണർന്നില്ല ; 29 വയസ്സുകാരി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു


കാസർഗോഡ് :- നെല്ലിക്കുന്നിൽ 29 വയസ്സുകാരി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. നഗരസഭ മുൻ കൗൺസിലർ സൈബുന്നീസയുടെയും നെല്ലിക്കുന്നിലെ ഹനീഫിന്റെയും മകൾ തൻസിയ എന്ന തൻസീറ സുൽത്താന (29) ആണ് മരിച്ചത്. 

കുട്ടികളെ മദ്റസയിലേക്ക് അയക്കാനായി വീട്ടുകാർ വിളിച്ചിട്ടും എഴുന്നേറ്റില്ല. തുടർന്ന് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടാകുമെന്ന് ഡോക്ടർ അറിയിച്ചു. 

Previous Post Next Post