കൊളച്ചേരി :- ഒക്ടോബർ 28 ന് നടക്കുന്ന കണ്ണൂർ കലക്ടേറ്റ് മാർച്ചിന് മുന്നോടിയായി കൊളച്ചേരി സബ്ബ് ട്രഷറിക്ക് മുന്നിൽ KSSPU ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സി.കെ ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ജില്ലാ കമ്മറ്റി അംഗം കെ വി. യശോദ ടീച്ചർ, ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ, കെ.നാരായണൻ മാസ്റ്റർ, പി.പി അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

