മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് സമഗ്ര വികസനത്തിന്റെ ഭാഗമായി 50 വർഷം ആചരിക്കുന്ന മയ്യിൽ പഞ്ചായത്തിലെ അങ്കണവാടികൾക്കായി നടപ്പിലാക്കുന്ന 'അങ്കണതണൽ' പദ്ധതിയുടെ ഭാഗമായി IMNSGHSS സ്കൂളിൽ നടത്തിയ ശിൽപശാല ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു.ജനാർദ്ദനൻ പദ്ധതി വിശദീകരണം നടത്തി. ആസൂത്രണ സമിതി അംഗം ഡോ.രമേശൻ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മയ്യിൽ പഞ്ചായത്തിലെ എല്ലാ അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർമാർ, അങ്കണവാടി ALMSC കമ്മിറ്റി അംഗങ്ങൾ, വാർഡ് വികസന സമിതി കൺവീനർമാർ, കുടുംബശ്രീ CDS ചെയർപേഴ്സൺ, CDS അംഗങ്ങൾ, ആശാ വർക്കർമാർ പങ്കാളികളായി. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി സ്വാഗതം പറഞ്ഞു.

