തളിപ്പറമ്പിൽ അതിഥി തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു


തളിപ്പറമ്പ് :- തളിപ്പറമ്പിൽ അതിഥി തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. തളിപ്പറമ്പ് മെയിൻ റോഡിൽ പച്ചക്കറി മാർക്കറ്റിന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ സ്വദേശി സന്തോഷ് മല്ലിക് ആണ് മരണപ്പെട്ടത്. പുലർച്ചെ 4 മണിയോടെയാണ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തളിപ്പറമ്പ് SI മിഥുൻ ലാലിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വർഷങ്ങളായി പിതാവ് പാസ്കൽ മല്ലിക്ക്, സഹോദരന്മാരും ഒരുമിച്ച് തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഒഡീഷയിലേക്ക് കൊണ്ടുപോകും.

Previous Post Next Post