മയ്യിൽ :- ചെന്നൈയിൽ വെച്ച് നടന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി വേൾഡ് ഷോട്ടോക്കാൻ കരാത്തെ അക്കാദമി 


 ഷിഹാൻ Dr. സി.പി. രാജീവൻ ഏട്ടാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് . കരാത്തെ ചോപ്പ് ഇനത്തിലാണ് ലോക റെക്കോർഡ് നേടിയത്. ഇദ്ദേഹം നിരവധി സാഹസിക കരാത്തെ പ്രദർശനം നടത്തിയിട്ടുണ്ട്. ഒരേ സമയത്ത് മൂന്ന് കാറുകൾ ദേഹത്ത് കയറ്റി ഇറക്കുകയും രണ്ടര മിനിറ്റ് കൊണ്ട് 270 ഓടുകൾ കൈകാലുകൾ കൊണ്ട് തകർക്കുകയും 60 കിലോ ഭാരമുള്ള ഐസ് ബാർ കൈമുട്ട് കൊണ്ട് അടിച്ച് തകർക്കുകയും. ഒമ്പത് ഓട് താടിയെല്ലുകൊണ്ട് തകർക്കുകയും 16 ഓട് അടുക്കിവെച്ച് കൈമുട്ട് കൊണ്ട് തകർത്തിട്ടുണ്ട്. ആണി പലകയുടെ മുകളിൽ കിടന്നാ ഷിഹാന്റെ ദേഹത്ത് കരിങ്കൽ പാളി കയറ്റി വെച്ച് ഹാമർ കൊണ്ട് അടിച്ചു തകർക്കുകയും ഒരു മിനിറ്റ് കൊണ്ട് ഒരു നാളികേരം വിരൽ കൊണ്ട് ഉരിച്ചെടുത്തിട്ടുണ്ട്. അരയിഞ്ച് വണ്ണമുള്ള മൂന്ന് പലക അടുക്കിവെച്ച് വെറും കൈപ്പത്തി കൊണ്ട് 10 ഇരുമ്പ് ആണി അടിച്ചു കയറ്റി. കൈപ്പത്തിലൂടെയും 

കൈത്തണ്ടയിലൂടെയും

ദേഹത്തിലൂടെയും വാഹനം കയറ്റി ഇറക്കി. 16 ഇളനീർ ദേഹത്ത് വെച്ച് കുത്തി ഉരിച്ചിട്ടുണ്ട്. ആണി പലകയുടെ മുകളിൽ കിടന്ന് അദ്ദേഹത്തിന്റെ ദ്ദേഹത്തിലുടെ നിരവധി ബൈക്കുകൾ കയറ്റിയിറക്കി.

ടിവി, റോഡിയോ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 46 വർഷമായി കരാത്തെ പരിശീലനം നേടി വരുന്നു. 1990 മുതൽ ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമി സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടർ കൂടിയാണ്.15 തവണ നാഷണൽ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി 7 തവണയും നാഷണൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കീരിടം നേടിയിട്ടുണ്ട്. മക്കളായ അശ്വിൻ രാജ് സി.പി അഞ്ചാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ്, അനുജൻ അഭിൻ രാജ് സി പി നാലാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഭാര്യ സിന്ധു കരാത്തെ രംഗത്ത് സജീവമാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായി കരാത്തെ പരിശീലനം കൊണ്ട് വന്നാ സെൻസെയ് പി.കെ

 പത്മനാഭൻ സാർ അദ്ദേഹത്തിന്റെ കീഴിൽ നിന്നും പരിശീലനം ആരംഭിച്ചത്. നിരവധി ഗുരുക്കന്മാരിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഡു ഫെഡറേഷൻ ഓഫ് ജപ്പാന്റെ ചീഫ് ഇൻസ് ട്രക്ടർ ഹിറ്റോഷി കാസൂയ സെൻസെയ് ഒമ്പതാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് അദ്ദേഹത്തിന്റെ കീഴിൽ നിന്നും ഇപ്പോഴും പരിശീലനം നേടുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മയ്യിൽ കയരളം സ്വദേശിയാണ്.

Previous Post Next Post