ചെക്കിക്കുളം :- ചെക്കിക്കുളത്ത് ബസും കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചെക്കിക്കുളം കണ്ടിച്ചിറയിലാണ് അപകടം ഉണ്ടായത്.
ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ കാർ എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികയ്ക്കും ബസിലെ രണ്ട് യാത്രക്കാർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.








