ഇരിട്ടി:-കാസർകോട് ഉദുമ പൂച്ചക്കാട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരിട്ടി വിളമന അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ വി അമൽ (26) ആണ് മരിച്ചത്എറണാകുളത്ത് ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അമൽ. ഇന്ന് രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിലാണ് അമലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇനലെ രാവിലെ പൂച്ചക്കാട് സ്വദേശിയായ കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ പി അനുശ്രീയെ (25) കർണാടകയിലെ ഹുൻസൂരിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹുൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.ഡിസംബർ 26നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല.
വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്. എറണാകുളത്ത് ബാങ്ക് ജീവനക്കാരനാണ് അമൽ.
