മയ്യിൽ:- ചെക്യാട്ട്കാവിലെ മീനാലയത്തിൽ സി പ്രഭാകരൻ നായർ (81) നിര്യാതനായി.
ഭാര്യ: പി കെ ജയലക്ഷ്മി.
മക്കൾ: പി കെ നിഷ (ബംഗളുരു), പി കെ സുഷ.
മരുമക്കൾ: ജിജേഷ് (ബംഗളുരു), ശിവദാസ് വെങ്ങര (മഹീന്ദ്ര ഫിനാൻസ്, കണ്ണൂർ).
സഹോദരങ്ങൾ: സി പുഷ്പവല്ലി, സി കുഞ്ഞികൃഷ്ണൻ, സി കുഞ്ഞിക്കണ്ണൻ, സി കുഞ്ഞിരാമൻ, പരേതരായ സി കുഞ്ഞപ്പ, സി വേണുഗോപാലൻ, സി വിജയൻ, സി രോഹിണി, സി ഭാസ്കരൻ.
മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ടീച്ചറുടെ സഹോദരീ ഭർത്താവാണ്.
നാളെ വ്യാഴം രാവിലെ ഒൻപത് മുതൽ ചെക്യാട്ട് കാവിലെ വസതിയിൽ പൊതുദർശനം, തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടത്തും.
