BJP മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ

 


​മയ്യിൽ: 'ഹർ ഘർ തിരംഗ' കാമ്പെയ്ന്റെ ഭാഗമായി ബി.ജെ.പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം ദേശീയ പതാകകളേന്തി തിരംഗ യാത്ര സംഘടിപ്പിച്ചു. കണ്ടകൈ റോഡിൽ നിന്നും ആരംഭിച്ച യാത്ര മയ്യിൽ ടൗൺ ചുറ്റി മയ്യിൽ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് ബസ് സ്റ്റാൻഡിന് സമീപം യാത്ര സമാപിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷ കേണൽ സാവിത്രി അമ്മ കേശവൻ ദേശീയ പതാക മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്തിന് കൈമാറി.

​സംസ്ഥാന സമിതി അംഗം ബേബി സുനാഗർ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.സി. മോഹനൻ, കെ.കെ. നാരായണൻ, എം.വി. ശോഭ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, കെ.സി. ദീപു കടമ്പേരി, വൈസ് പ്രസിഡന്റുമാരായ ഇ.കെ. ജയചന്ദ്രൻ, വി.വി. ഗീത, സെക്രട്ടറിമാരായ വികാസ് ബാബു, ദാമോധരൻ പാലക്കൽ, പി. ശ്രീത, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജയശ്രീ, എസ്.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എസ്. സുമേഷ്, ആന്തൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രാജീവൻ പരത്തി, കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ, മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. സോമൻ, കൂറ്റ്യാട്ടൂർ ഏരിയ പ്രസിഡന്റ് കെ. രാഘവൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംന സാജുറാം, എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് കെ. പ്രമോദ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കെ. ശ്രീധരൻ തുടങ്ങിയ പ്രമുഖരും നൂറോളം പ്രവർത്തകരും തിരംഗ യാത്രയിൽ പങ്കെടുത്തു.



Previous Post Next Post