മയ്യിൽ:-നാടിന്റെ വികസന മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ പൊതുപ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും വള്ളിയോട്ടുവയൽ ജയകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു.
വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ സി.വി. കുഞ്ഞപ്പമാസ്റ്റർ, വി.വി. കൃഷ്ണൻനമ്പ്യാർ, എം. രാഘവൻ എന്നിവരുടെ ഫോട്ടോകളാണ് അനാച്ഛാദനം ചെയ്തത്. മുൻ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. കുഞ്ഞികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേവാദസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഇ.പി. രാജൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ വി.വി. ഗോവിന്ദൻ തായംപൊയിൽ, നാരായണൻ ചെറുപഴശ്ശി, കെ. ബാലൻമാസ്റ്റർ, വി.സി. ജനാർദ്ദനൻ മാസ്റ്റർ, എം.വി. നാരായണൻ, എം.വി. ഓമന എന്നിവർ സംസാരിച്ചു.

