സുബഹ് നിസ്കാരത്തിന് ശേഷം ചായ സൽക്കാരം ; മാതൃകയായി തണ്ടപ്പുറം ജുമാമസ്ജിദ്


മാണിയൂർ:- സുബഹ് നിസ്കാരത്തിനെത്തുന്ന വിശ്വാസികൾക്ക് സനേഹത്തിന്റെ മധുരമേകി തണ്ടപുറം ജുമാമസ്ജിദിലെ ചായ സൽക്കാരം ശ്രദ്ധേയമാകുന്നു. പള്ളി കമ്മറ്റിയുടെ പൂർണ്ണ പിന്തുണയോടെ നടന്നു വരുന്ന ഈ മഹത്തായ സംരംഭം പ്രദേശത്ത് മത-സാമൂഹിക ഐക്യത്തിന്റെയും സഹകരണത്തിന്റെയും ഊഷ്മളമായ മാതൃകയായി മാറിയിരിക്കുകയാണ്.

​ദിവസവും സുബഹ് നിസ്കാരാനന്തരം പള്ളിയിൽ ഒത്തുകൂടുന്ന വിശ്വാസികൾക്ക് ചൂട് ചായ നൽകിവരുന്നത് നന്മമനസ്സുള്ള ചില വ്യക്തികളുടെ സാമ്പത്തിക സഹകരണത്തോടെയാണ്. സൽക്കാരത്തിന് ഉത്തകന്റെ വിടെ സലാം, മൊട്ടക്കൽ ഇബ്രാഹിം എന്നിവർ മുന്നിൽ നിന്ന് നേതൃത്വം നൽകുന്നു. ​നാട്ടുകാർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഈ നിത്യ ചായ സൽക്കാരത്തിൽ ദിവസേന നിരവധി ആളുകളാണ് പങ്കെടുക്കുന്നത്. പള്ളി കമ്മറ്റി ഭാരവാഹികളുടെ മേൽനോട്ടത്തിലാണ് പരിപാടികൾ ക്രമീകരിക്കുന്നത്.



Previous Post Next Post