വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് AIKS ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
കണ്ണൂർ :- മിൽമ യൂണിയനും മിൽക്ക് ഫെഡറേഷനുകളും സംരക്ഷിക്കുക, സഹകരണ സ്ഥാപനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കുക, വെറ്റിനറി ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് AIKS (അഖിലേന്ത്യാ കിസാൻസഭ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. കെ.കെ രാഗേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എം.പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.സി പവിത്രൻ സ്വാഗതം പറഞ്ഞു.


