കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു ; 28% മഴക്കുറവ്


തിരുവനന്തപുരം :- 28 ശതമാനം കുറവോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 28 ശതമാനം മഴ കുറഞ്ഞു. എട്ട് ജില്ലകളിൽ മഴക്കുറവുണ്ട്. വയനാട് സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും മഴ കിട്ടിയില്ല. സീസൺ സമയം കഴിഞ്ഞെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ നാളെ മുതൽ കിട്ടുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക. സൂപ്പർ എൽനിനോയാണ് ഇത്തവണ കാലവർഷക്കാലത്ത് വില്ലനായത്.

Previous Post Next Post