ബാലഗോകുലം മയ്യിലിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന്


മയ്യിൽ :- ബാലഗോകുലം മയ്യിലിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് സെപ്റ്റംബർ 4 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് അമൃത ടി വി ശ്രേഷ്ഠ ഭാരതം രാമായണം റിയാലിറ്റി ഷോ ഫെയിം ആദിദേവ് ഇ.എം ഉദ്ഘാടനം ചെയ്യും. 

3.30 ന് എട്ടാംമൈൽ ശ്രീ സിദ്ധിവിനായക ക്ഷേത്ര പരിസരത്തു നിന്ന് ശോഭായാത്ര ആരംഭിക്കും. വാദ്യമേളം, ഗോപികാ നൃത്തം, നിശ്ചല ദൃശ്യങ്ങൾ എന്നിവയോടെ ഉണ്ണികണ്ണൻമാർ അണിനിരക്കുന്ന മഹാശോഭായാത്ര ശ്രീ വിഷ്ണു ക്ഷേത്ര പരിസരത്ത് സമാപിക്കും.

Previous Post Next Post