പാറമടക്കുളത്തിൽ സ്ഥാപിച്ച മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു
അങ്കമാലി :- വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു. കറുകുറ്റി പഞ്ചായത്ത് 19-ാം വാർഡിൽ പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ കെ വി വർഗീസ് (80) ആണ് മരിച്ചത്. മോട്ടോറിന്റെ തകരാർ പരിഹരിക്കുന്നതിനായി ഇലക്ട്രീഷ്യനെ വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോട്ടോറിൽ പടർന്നിരുന്ന പുൽപ്പടർപ്പ് വർഗീസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി കുളത്തിൽ വീണത്.
