ഒ.എം അജിത് മാസ്റ്ററെ മയ്യിൽ ലയൺസ് ക്ലബ് ആദരിച്ചു

​മയ്യിൽ: ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബർ 5-ന് മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കൊടക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും മയ്യിൽ സ്വദേശിയുമായ ഒ.എം അജിത് മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരവും കൈമാറി.

​ലയൺസ് ക്ലബ് പ്രസിഡന്റ് സി.കെ പ്രേമരാജന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ റീജണൽ ചെയർപേഴ്സൺ പി.കെ നാരായണൻ ആദരവ് സമർപ്പിച്ചു. പി. രാധാകൃഷ്ണൻ, വി.സി മനോമോഹനൻ, സ്മിജ ഗോപിനാഥ്, ബാബു പണ്ണേരി, പി.പി ബാലകൃഷ്ണൻ, പി.പി കൃഷ്ണൻ എന്നിവർ സംസാരിച്ചു

Previous Post Next Post